തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം 784 ശാഖയുടെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നാളെ നടക്കും. ആഞ്ഞിലിത്താനം ശാഖാ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ചെങ്ങന്നൂർ അസി. എക്സൈസ് ഇൻസ്‌പെക്ടർ വി. അരുൺകുമാർ ക്ലാസ് നയിക്കും. ശാഖാ പ്രസിഡന്റ് എം.പി. ബിജുമോൻ, വൈസ് പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി കെ. ശശിധരൻ എന്നിവർ പ്രസംഗിക്കും.