cbl
ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മുളക്കുഴ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നവോത്ഥാന പ്രസ്ഥാനവും ആധുനിക കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മുളക്കുഴ ഗവ.ഹയർ സെക്ക‌ൻഡറി സ്‌കൂളിൽ നവോത്ഥാന പ്രസ്ഥാനവും ആധുനിക കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല അസി. പ്രൊഫ.ഡോ. റാഫിഖ് ഇബ്രാഹിം വിഷയാവതരണം നടത്തി. സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, പി.എസ് മോനായി, ഹേമലത മോഹൻ, കെ.ആർ രാധാഭായി, ബീന ചിറമേൽ, പ്രിജിലിയ എന്നിവർ പ്രസംഗിച്ചു. കെ.എസ്.സി എം.എം.സി ചെയർമാൻ എം.എച്ച് റഷീദ് സ്വാഗതവും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ നന്ദിയും പറഞ്ഞു. തുടർന്ന് ലിസി മുരളിധരനും സംഘവും അവതരിപ്പിച്ച ഗുരുദേവ ജ്ഞാനാമൃതം നടന്നു.