പത്തനംതിട്ട: ഇലന്തൂരിൽ നടന്ന നരബലി കേരള ജനത ആർജ്ജിച്ച സാംസ് കാരിക നവോത്ഥാനത്തിൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അലാവുദ്ദീൻ പറഞ്ഞു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ എൻ.സി.പി പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധിസ് ക്വയറിൽ നടത്തിയ ജനബോധന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.രാജു ഉളനാടിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നിർവാഹക സമിതിയംഗം മാത്യൂസ് ജോർജ്ജ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ്, ചെറിയാൻ ജോർജ്ജ് തമ്പു, കർമ്മാജി, രഞ്ജിത്ത് പി ചാക്കോ, മുരളിദാസ്, ബീനാ ഷെറീഫ്, സോണി ശാമുവേൽ, സംഗീത് സുരേന്ദ്രൻ, സുജോ പുത്തൻപീടിക എന്നിവർ പ്രസംഗിച്ചു.