ചെങ്ങന്നൂർ: ട്രെയിനിൽ നിന്ന് വീണ് കോളേജ് അദ്ധ്യാപകന് പരിക്കേറ്റു. തിരുവനന്തപുരം വട്ടപ്പാറ മരുതൂർ ജിജിൻ ജെ.എസ് (33) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3നാണ് സംഭവം.
ന്യൂഡൽഹിക്കുള്ള കേരള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു . കൊല്ലത്ത് നിന്ന് ചെങ്ങന്നൂരേക്കായിരുന്നു യാത്ര. കോഴഞ്ചേരിയിലെ ആശുപത്രിയിൽ പോകാനാണ് ചെങ്ങന്നൂരേക്ക് എത്തിയത്. ഉറങ്ങിപ്പോയതിനാൽ ട്രെയിൻ സ്റ്റേഷനിൽ എത്തിയതറിഞ്ഞില്ല. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ മൂന്നാം നമ്പർ പ്‌ളാറ്റ് ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കാൽ വഴുതി പാളത്തിലേക്കാണ് വീണത്. വിവരം അറിഞ്ഞ് ഗാർഡ് ട്രെയിൻ നിറുത്തിയപ്പോഴേക്കും 3 കോച്ചുകൾ കടന്നുപോയിരുന്നു. ആർ.പി.എഫ് ഉടൻ തന്നെ ഇയാളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. വയറിന് പരിക്കുണ്ട്.