പത്തനംതിട്ട : ശരീര സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറച്ചാർത്തുമായി പത്തരമാ​റ്റിന്റെ

പകിട്ടോടെ തല ഉയർത്തി നിൽക്കുകയാണ് പത്തനംതിട്ടയുടെ സ്വന്തം ബ്‌ളൂ പിങ്ക് ഫാമിലി മേക്കപ്പ് സ്​റ്റുഡിയോ. കടമ്മനിട്ട സ്വദേശി സുനിൽ മാത്യുവിന്റെ ഉടമസ്ഥതയിൽ പത്തനംതിട്ട റിംഗ് റോഡിൽ മേലെ വെട്ടിപ്രം ജംഗ്ഷന് സമീപമാണ് സ്​റ്റുഡിയോ . പൂർണ്ണമായും ശീതീകരിച്ച മൂവായിരം സ്‌ക്വയർ ഫീ​റ്റിൽപ്രവർത്തിക്കുന്ന വിശാലമായ പാർലറിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കസ്​റ്റമേഴ്‌സിന്റെ അഭിരുചിക്ക് അനുസൃതമായ മേക്കപ്പും അവരുടെ സംതൃപ്തിയുമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ഹെയർസ്റ്റൈൽ, ഫേഷ്യൽ, ടാൻട്രീ​റ്റ്‌മെന്റ്, ഹെയർ കളർ, പെഡിക്വയർ, മാനിക്വയർ, ഫിഷ് സ്പാ, സ്‌കിൻ ടാഗ് റിമൂവിംഗ്, ഇയർ പിയേഴ്‌സിംഗ്,ബ്രൈഡൽ മേക്കപ്പ്, ഗ്രൂം മേക്കപ്പ്, പാർട്ടി മേക്കപ്പ് എന്നിവയാണ് സ്ഥാനത്തിന്റെ പ്രത്യേകത. ഇന്ത്യയിൽ എവിടെയും ഉത്തരവാദിത്തത്തോടെയുള്ള സർവീസ് സ്ഥാപനം ഉറപ്പുനൽകുന്നുണ്ട്. സിനിമ, സീരിയൽ രംഗത്തും ബ്‌ളൂ പിങ്കിന്റെ സേവനം സജീവമാണ്. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ പ്രവർത്തനം ഉണ്ടായിരിക്കും. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. ഒരേ സമയം രണ്ട് ഡസനിൽപ്പരം ആളുകൾക്ക് സേവനം ലഭ്യമാക്കാൻ കഴിയും. ഉടൻതന്നെ ഫുഡ് കോർട്ട്, കിഡ്‌സ് കോർണർ എന്നിവയും ഇവിടെ പ്രവർത്തനം ആരംഭിക്കും. പുതിയ ഔട്ട്‌ലെ​റ്റുകളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. മേക്കപ്പ് സു​റ്റുഡിയോ എന്ന ആധുനിക സങ്കൽപ്പം പത്തനംതിട്ടയ്ക്ക് ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തതും ബ്‌ളൂ പിങ്കാണ്. ഇന്ത്യയിലും വിദേശത്തും വിദഗ്ദ്ധ പരിശീലനം ലഭിച്ച സ്​റ്റാഫുകളുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുന്നത്. കഴിഞ്ഞ കൊറോണ ലോക് ഡൗൺ സമയത്തും തുടർന്നും എല്ലാവിധ ചാരി​റ്റി പ്രവർത്തനങ്ങളിലും ബ്‌ളൂ പിങ്കും സുനിൽ മാത്യുവും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. നല്ല സൗഹ്യദത്തിന് ഉടമയായ സുനിൽ മാത്യുവിന്റെ കലാ കായിക സാംസ്‌കാരിക രംഗങ്ങളിലെ സംഭാവനയും നിസ്തുലമാണ്.