പത്തനംതിട്ട: പത്തനംതിട്ടപ്രസ്‌ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ നേത്യത്വത്തിൽ ഇന്ന് രാവിലെ 10.30 ന് പ്രസ് ക്ലബ് ഹാളിൽ ലഹരി വിമുക്ത കേരളം കാമ്പെയിൻ സംഘടിപ്പിക്കും. പ്രസിഡന്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിക്കും. വിമുക്തി ക്ലബ് ഉദ്ഘാടനം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ. പ്രദീപ് നിർവഹിക്കും. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ ക്ലാസ് നയിക്കും.