ചെങ്ങന്നൂർ: മകളുടെ വീട്ടിൽ വിരുന്നെത്തിയ വയോധികനെ കാണാതായി. പന്തളം തട്ട പാറക്കര കടയ്ക്കൽ പുത്തൻവീട്ടിൽ ഹരിദാസ് (73)നെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ മകളുടെ വീടായ ആല കോടുകുളഞ്ഞി ഊന്നുകല്ലും മൂട്ടിൽ കഴിഞ്ഞ 20ന് എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഇവിടെ നിന്ന് മടങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെണ്മണി പൊലീസ് സ്റ്റേഷനിലോ 9400097609 എന്ന ഫോൺ നമ്പരിലോഅറിയിക്കണം.