തിരുവല്ല: നഗരസഭയിൽ നിന്ന് 2019 ഡിസംബർ 31വരെ വിവിധ സാമൂഹിക പെൻഷനുകൾ വാങ്ങുന്നവർ 2023 ഫെബ്രുവരി 28നുള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി സഹിതം നഗരസഭാ ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.