ചെങ്ങന്നൂർ: അജ്ഞാതയായ വൃദ്ധ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് വടക്ക് ഇറപ്പുഴ റെയിൽവെ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 55 വയസ് തോന്നിക്കും. ഇരുനിറം. 150 സെന്റീമീറ്റർ ഉയരമുണ്ട്. വയലറ്റ് ചുരിദാറാണ് വേഷം. പൊലിസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.