d
കണികുന്നിൽ വളവിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

പത്തനംതിട്ട : നഗരസഭ 16-ാം വാർഡിൽപ്പെട്ട കളീയ്ക്കൽ പടി, പുരയിടത്തിൽ പടി, പ്ലാവേലി റോഡ്, കാക്കത്തോട്ടം പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടിട്ടു മൂന്ന് ആഴ്ചയായിട്ടും നടപടി എടുക്കില്ലെന്ന് പരാതി. പ്രദേശത്തെ ജനങ്ങൾ പൈപ്പുവെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കാക്ക തോട്ടം ഭാഗത്തേക്കുള്ള ജലവിതരണ പൈപ്പ് കല്ലും മണ്ണും കയറി അടഞ്ഞിട്ടുണ്ട്. മലയാലപ്പുഴ റോഡിൽ കണികുന്നിൽ വളവിലെ പൈപ്പുപൊട്ടൽ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ റോഡ് തകരുന്ന സ്ഥിതിയാണ്. അടിയന്തരമായി ജലവിതരണം സുഗമമാക്കുന്നതിന് നടപടിയെടുക്കണമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്സ് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ പ്രശ്നങ്ങൾ ദിനംപ്രതി ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറെയും അസിസ്റ്റന്റ് എൻജിനിയറേയും അറിയിക്കുമെങ്കിലും ഇതുവരെയും നടപടി എടുത്തിട്ടില്ല.