പത്തനംതിട്ട : ആലുംപാറ മഹാദേവ ക്ഷേത്രത്തിലെ സപ്താഹ ജ്ഞാന യജ്ഞം നാളെ മുതൽ നവംബർ ആറ് വരെ നടക്കും. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഭദ്രദീപ പ്രകാശനവും യജ്ഞശാല സമർപ്പണവും നടത്തും. ഇന്ന് രാവിലെ 8 മുതൽ ഭഗവത് ഗീതാപാരായണം, വൈകിട്ട് 4ന് യജ്ഞ സമാരംഭസഭ ആരംഭിക്കും. ക്ഷേത്രം പ്രസിഡന്റ് ജയരാജ് തേപ്പുകല്ലുങ്കൽ അദ്ധ്യക്ഷത വഹിക്കും. യജ്ഞാചാര്യൻ കരിമുളയ്ക്ക്ൽ അജയകുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 6.30ന് വിഷ്ണു സഹസ്ര നാമജപം, 6.45 ന് ഗ്രന്ഥനമസ്കാരം , ഉച്ചയ്ക്ക് 12ന് പ്രഭാഷണം, അന്നദാനം, വൈകിട്ട് 5ന് ലളിതാസഹസ്രനാമജപം, 6.30ന് ക്ഷേത്ര ദീപാരാധന, 6.45ന് പ്രഭാഷണം, 8.30ന് അത്താഴപൂജ . നവംബർ 6ന് ഉച്ചയ്ക്ക് 12ന് അവഭൃഥ സ്നാന ഘോഷയാത്ര നടക്കും.