bank
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ റാന്നി താലൂക്ക് സമ്മേളനം റാന്നി എംഎൽഎ അഡ്വക്കറ്റ് പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

റാന്നി: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ റാന്നി താലൂക്ക് സമ്മേളനം വളയനാട്ട് ഓഡിറ്റോറിയത്തിൽ ( ജെസിലി പനവേലി നഗർ ) നടന്നു.അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.ടി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. താലൂക്ക് ജോയിൻ സെക്രട്ടറി സാബു പി.ജോയ്,​ താലൂക്ക് സെക്രട്ടറി മനുമോൻ സി,​ താലൂക്ക് ട്രഷറർ പി.എം ജോസഫ്,​ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ ഗോപു,​ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജെ.അനിൽ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, പിആർ പുഷ്പകുമാർ ജില്ലാ പ്രസിഡന്റ് സി.കെ രാജൻ , പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, സാം മുള്ളങ്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.