പത്തനംതിട്ട : നായയെ അടിച്ചുകൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ചിറ്റാർ സ്വദേശി സീതത്തോട് മോഹനന്റെ വീട്ടിലെ നായയെ അയൽവാസി അടിച്ചുകൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. 26ന് രാത്രി ഏഴിന് ടിക്കു എന്ന് പേരുള്ള നായയെ തുറന്ന് വിട്ടപ്പോഴായിരുന്നു സംഭവം. കുറുവടി ഉപയോഗിച്ച് നായയുടെ നടു തല്ലിത്തകർത്ത ശേഷം തോട്ടിലിട്ടെന്നാണ് കേസ്. പകലും രാത്രിയിലും കെട്ടിയിടുന്ന നായയെ രാത്രി അരമണിക്കൂർ മാത്രമാണ് അഴിച്ചുവിടുന്നതെന്ന് സീതത്തോട് മോഹനൻ പറയുന്നു.