അടൂർ : മൂന്ന് ദിവസം നീണ്ടുനിന്ന അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ഇന്നലെ ലോക സിനിമയിലെ നാല് ചിത്രങ്ങളും ഒരു മലയാള സിനിമയുമാണ് പ്രദർശിപ്പിക്കപ്പെട്ടത്. മെയ്സാബെൽ ആയി​രുന്നു ഇന്നലത്തെ ആദ്യ ചിത്രം. മലയാള സിനിമയിൽ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുകയും റോട്ടർഡാം ഫിലീം ഫെസ്റ്റിവലിൽ ഹാബർ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുകയും കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായ 'ചവിട്ട്' എന്ന സിനിമ പ്രദർശി​പ്പി​ച്ചു. മറാത്തി ചിത്രമായ ആദം , മെക്സിക്കോ ചിത്രമായ പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ എന്ന സിനിമകളും പ്രേക്ഷകരുടെ കവർന്നു. 'മലയാള സിനിമ പുതിയ ദിശകൾ, പുതിയ വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടന്ന ഒാപ്പൺ ഫോറത്തിൽ സി.എസ്.വെങ്കിടേശ്വരൻ, സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവർ പങ്കെടുത്തു. അനിൽ സി.പള്ളിക്കൽ മോഡറേറ്ററായിരുന്നു. ഇന്ന് വൈകിട്ട് 5ന് സമാപന സമ്മേളനം സംവിധായകൻ ബ്ളസ്സി ഉദ്ഘാടനം ചെയ്യും.

ഇന്നത്തെ സിനിമ

രാവിലെ 9 ന് ദി ഡിസൈപ്പിൾ (മറാത്തി)

11.45ന് - വൺസ് അപ്പോൺ എ ടൈം ഇൻ ഉയെസ്കോടി (സ്പെയിൻ)

2.45 ന് - ദി അൺനോൺ സെയിന്റ് (അറബിക്)

സമാപന ചിത്രം : ഡോ.ബിജു സംവിധാനം ചെയ്ത ഒാറഞ്ച് മരങ്ങളുടെ വീട്.