കടമ്പനാട് :പടിപ്പുര വീട്ടിൽ മുനീച്ചിന്റെ ഓർമ്മപ്പെരുന്നാൾ 30നും നവംബർ നാലിനും നടക്കും. 30ന് വൈകിട്ട് നാലിന് കടമ്പനാട് പടിപ്പുര വീട്ടിൽ കുടുംബ ആസ്ഥാനത്ത് അനുസ്മരണ പ്രാർത്ഥന ഫാ.ഡോക്ടർ തമ്പി വർഗീസ് അദ്ധ്യക്ഷത വഹിക്കും. ലോറൻസ് തോമസ് മുഖ്യ സന്ദേശം നൽകും .ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിക്കും.നവംബർ നാലിന് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 6.30ന് പ്രഭാത നമസ്കാരം. പള്ളിയിൽ നിന്ന് കുടുംബ ആസ്ഥാനത്തേക്ക് റാസ, ഒമ്പതിന് പടിപ്പുര വീട്ടിൽ ധൂപ പ്രാർത്ഥന നേർച്ച വിളമ്പ് എന്നിവയും നടക്കും.