പന്തളം: തുമ്പമൺ മർത്തമറിയം ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിലും ഇടവകയുടെ ചാപ്പലുകളിലും കുരിശടി കളിലും പരുമല തിരുമേനിയുടെ 120-ാം ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു.നവംബർ 4ന് സമാപിക്കും. ഇന്ന് മാമ്പിലാലി സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, 6.30ന് വചന ശുശ്രൂഷ .8.15ന് അവാർഡ് ദാനം, 1 ന് വലിയപള്ളിയിൽ രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം. വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം. രണ്ടിന് വൈകിട്ട് മൂന്നിന് ചെണ്ടമേളം ബാൻഡ് ഡിസ്‌പ്ലേ .പായസ നേർച്ച . 5. 30ന് ചെണ്ടമേളം. 7ന് ആകാശദീപക്കാഴ്ച . മൂന്നിന് രാവിലെ ഏഴിന് അഞ്ചിൽമേൽ കുർബാന. രാവിലെ 10ന് വലിയ കുരിശിങ്കലേക്ക് റാസ, എബ്രഹാം മാർ സ്‌തേഫാനോസ്, സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ .