അടൂർ: അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പത്താമത് വാർഷിക പൊതുയോഗവും ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ വാഴുവേലിൽ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ്‌ ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ എം.ആർ ജയപ്രസാദ്, ബിജു ഫിലിപ്പ്, ഡി .എൻ.തൃദീപ്, എം.ആർ.രാജൻ, ഷിബു ചിറക്കരോട്ട്,സുജിത് കുമാർ, സുധാ കുറുപ്പ്, ഗീതാ ചന്ദ്രൻ, ലീലാമ്മ സജിമോൻ,രാജി ആർ,സെക്രട്ടറി ടി.ഹരിലാൽ എന്നിവർ പ്രസംഗിച്ചു.