അടൂർ :കൃഷിഭവൻ വഴി ലഭിച്ച നെൽ വിത്ത് ഗുണനിലവാരം കുറഞ്ഞതെന്ന് പരാതി. ഇടങ്ങമംഗലം ഐത്തലയിലെ കർഷകനായ ബഷീറിന് ലഭിച്ച 160 കിലോ നെൽ വിത്താണ് ഗുണനിലവാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഏഴംകുളം പഞ്ചായത്തിലെ കൃഷിഭവനിൽ നിന്നാണ് വിത്ത് ലഭിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും വിത്തു മുളച്ചില്ല .വിത്തിൽ പകുതിയും മങ്കായിരുന്നെന്നും വിത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതായും കർഷകൻ പറഞ്ഞു. അടൂരിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽനിന്ന് കൃഷിഭവൻ വഴി സൗജന്യമായാണ് കർഷകർക്ക് നെൽവിത്ത് നൽകുന്നത് .ഏഴംകുളം കൃഷി ഓഫീസർ കെ. ആർ.ചിത്രയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നെൽവിത്ത് പരിശോധിച്ചു .മറ്റ് കർഷകരുടെ ഭാഗത്തുനിന്ന് പരാതികൾ ഉണ്ടായിട്ടില്ലെന്നും പകരും വിത്ത് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.