തുമ്പമൺ:തുമ്പമൺ ഗ്രാമപഞ്ചായത്ത് ,തുമ്പമൺ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശൈലീ ആപ്പിന്റെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, ഗീത റാവു , തോമസ് വർഗീസ് , ബീന വർഗീസ് മെഡിക്കൽ ഓഫീസർ ഡോ.ആൻസി,ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്നഴ്‌സ് ഷമീന ബീഗം, പിആർ. ഒ ജോളി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.