അടൂർ : പൊതുവിദ്യാഭാസം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അടൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം - 2022ബി. ആർ.സി ഹാളിൽനടത്തി. അടൂർ സബ്ജില്ലയിലെ എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ചിത്രരചന, നാടൻപാട്ട്, അഭിനയം, കവിതാരചന, കഥരചന, പുസ്‌തക ആസ്വാദനം എന്നി മേഖലയിലുള്ള ശില്പശാലയാണ് സംഘടിപ്പിച്ചത്. കവി അനൂപ് വള്ളിക്കോട്, ബൈജു മലനട, അരുൺ സിതാര എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമ ദാസ് നിർവഹിച്ചു. മൻസൂർ. എ.അദ്ധ്യക്ഷത വഹിച്ചു. നബീസത്തുബീവി, ശ്രീജ.എം, ശ്രീകല എസ്, കെ.ഹരിപ്രസാദ്, ആർ. രാകേഷ് , ശ്രീലക്ഷ്മി ജി ന്നിവർ ആശംസ പ്രസംഗം നടത്തി. മികവ് കാട്ടിയ വിദ്യാർത്ഥികൾക്കു സമ്മാനവും സർട്ടിഫിക്കറ്റുംചടങ്ങിൽ വിതരണം ചെയ്തു.