മല്ലപ്പള്ളി: വായ്പൂര് പേക്കാവ് ദേവസ്വം ബോർഡ് ഡി.വി.എൽ.പി എസിന്റെയും കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ പഞ്ചായത്തംഗം സി.ആർ വിജയമ്മ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻപെക്ടർ കെ.ഷാജി ക്ലാസുകൾ നയിച്ചു. പ്രഥമഅദ്ധ്യാപിക സി. ശോഭ അദ്ധ്യക്ഷത വഹിച്ചു. എൽ. ദീപ്തി, പി.കെ. പ്രിയ, എൽ.ജോതി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.