അടൂർ: എസ്.എൻ.ഡി.പി യോഗം മേലൂട് 225-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗവും വനിതാസംഘം പുനഃസംഘടനയും ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ ചെയർമാൻ അഭിലാഷ് അദ്ധ്യക്ഷനായിരിക്കും. യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ കൺവീനർ ശിവൻകുട്ടി, ശാഖാ കമ്മിറ്റിയംഗം ദിവ്യ അനീഷ് എന്നിവർ പ്രസംഗിക്കും. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ സ്മിതാ പ്രകാശ്, വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി എന്നിവർ പങ്കെടുക്കും.