പത്തനംതിട്ട: പന്തളം എൻ.എസ്.എസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന അങ്ങാടിക്കൽ വടക്ക് മാലാശേരിൽ എം. രാജേഷിന്റെ 21-ാം രക്തസാക്ഷിത്വ ദിനാചരണം 30,31 തീയതികളിൽ നടക്കും. . 30ന് രാവിലെ 10ന് അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ പരീക്ഷകളിൽ റാങ്ക് ജേതാക്കളായവർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അവാർഡുകൾ നൽകും. കൊടുമൺ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ. കെ ശ്രീധരൻ അദ്ധ്യക്ഷനായിരിക്കും. 31ന് വൈകിട്ട് 5ന് അങ്ങാടിക്കൽ വടക്ക് വായനശാല ജംഗ്ഷനിൽ കൂടുന്ന അനുസ്മരണ യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. സിജി മോഹനൻ അദ്ധ്യക്ഷനായിരിക്കും. കെ. കെ അശോക് കുമാർ സ്വാഗതം പറയും. 4 ന് ബഹുജന റാലി.