അടൂർ: കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് നവംബർ ആറിന് കൊടിയേറും.തിങ്കളാഴ്ച വിവിധ ദേവാലയങ്ങളിൽ നിന്നുമെത്തുന്ന പരുമല തീർത്ഥാടകർക്ക് സ്വീകരണം. നവംബർ ഒന്നിന് രാവിലെ 5ന് ഇടവകയിൽ നിന്നും പരുമല പദയാത്ര, 5ന് വൈകിട്ട് 6ന് സന്ധ്യനമസ്കാരം. 6ന് പരുമല തിരുമേനിയുടെ 120-ാം ഓർമ്മ പെരുന്നാൾ, രാവിലെ 7.15 ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. 9ന് വേദരത്ന പുരസ്‌കാരസമർപ്പണം. 10ന് റാസ 11ന് പെരുന്നാൾ കൊടിയേറ്റ് ഫാ.ജോൺ തോമസ് നിർവഹിക്കും. തുടർന്ന് സ്നേഹവിരുന്ന്. ഉച്ചക്ക് 2ന് എം.ജി.എം.യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽഅഖില മലങ്കര സംഗീതമത്സരം 'സ്മൃതിലയം,11ന് വൈകിട്ട് 5.30ന് സന്ധ്യാ നമസ്കാരം. 6 ന് പള്ളിയിൽ നിന്നുമാരംഭിക്കുന്ന പെരുന്നാൾ റാസ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ് വഴി കരുവാറ്റ സെന്റ് മേരീസ് പള്ളി, ശ്രീമൂലം മാർക്കറ്റ്, തട്ട റോഡ് വഴി കത്തീഡ്രലിലെത്തിച്ചേരും. പള്ളി ഗ്രൗണ്ടിൽ മാർഗംകളി, ചെണ്ടമേളം,ബാൻഡ് ഡിസ്പ്ലേ, ഫ്യൂഷൻ എന്നിവ നടക്കും.12ന് വേദ രത്നം കായംകുളം ഫിലിപ്പോസ് റമ്പാന്റെ 210-ാമത് ശ്രാദ്ധപെരുന്നാൾ. രാവിലെ 7.15ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. 9ന് അനുഗ്രഹ പ്രഭാഷണം 9.15 ന് ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യസന്ദേശം, നേർച്ച വിളമ്പ്, കൊടിയിറക്ക്.