മല്ലപ്പള്ളി: ഉന്നത വിദ്യാഭ്യാസം അട്ടിമറിക്കാൻ സംഘ പരിവാർ സംഘടനകളുടെ ചൂട്ടുപിടിക്കുന്ന ഗവർണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ തടയൂരിൽ നടന്ന പ്രതിഷേധം കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം.ജില്ലാ ജനറൽ സെക്രട്ടറി ഷെറി തോമസ് അദ്ധ്യക്ഷത വഹിച്ചു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം, മനോജ് കുമാരസ്വാമി, തോമസ് മാത്യു, പ്രബീൻ മാനാക്കുഴി, മോൻസി കച്ചിറക്കൽ, സുനു വർഗീസ്, ജോസ് ഇടുക്കള എന്നിവർ പ്രസംഗിച്ചു.