അടൂർ : ലഹരി വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ആനന്ദപ്പള്ളി സന്തോഷ് വായനശാലയിൽ നടന്ന ലഹരി വിരുദ്ധ ക്ലാസിനോടനുബന്ധിച്ച് വിമുക്തി ക്ലബ് രൂപീകരിച്ചു. വിനോദ് വാസുക്കുറുപ്പ് പൗർണമി കൺവീനറായി വിൽസൺ ചാക്കോ ചിറക്കരോട്ട് , കെ.കെ വർഗീസ് , വി.മാധവൻ , രാജു.കെ , പി.വൈ കോശി , വിദ്യാധരൻ തറയിൽ എന്നിവർ ഉൾപ്പെട്ട ഏഴ് അംഗങ്ങളെ യോഗം തിരഞ്ഞെടുത്തു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഫാദർ ഗീവർഗീസ് ബ്ലാഹേത്ത് ലഹരിക്കെതിരെ നടത്തണ്ട പ്രവർത്തനങ്ങൾ ക്ലബ് അംഗങ്ങൾക്ക് വിശദീകരിച്ചു.