അടൂർ: എസ്. എൻ. ഡി. പി യോഗം 3167-ാം നമ്പർ അടൂർ ടൗൺ ശാഖായോഗത്തിന്റെയും വനിതാ സംഘത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് 3.30ന് ശാഖായോഗം പ്രസിഡന്റ് അടൂർ ശശാങ്കന്റെ അദ്ധ്യക്ഷതയിൽ ശാഖായോഗം ഹാളിൽ നടക്കും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനംചെയ്യും. സെക്രട്ടറി കെ. ജി വാസുദേവൻ സ്വാഗതം പറയും.എല്ലാ ശാഖായോഗം, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് പ്രസിഡന്റ് അടൂർശശാങ്കനും സെക്രട്ടറി കെ. ജി. വാസുദേവനും അറിയിച്ചു.