അടൂർ : മണ്ഡലത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന് മുഴുവൻ ജനങ്ങളും ഒന്നുചേരണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ നീളുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി അടൂരിൽ സംഘടിപ്പിച്ച സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോഡിനേറ്റർ അഡ്വ.ജോസ് കളിയ്ക്കൽ, മാർ ക്രിസോസ്റ്റം കോളേജ് പ്രിൻസിപ്പൽ ഇട്ടി വർഗീസ്, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ്, എസ്. ഐ വിപിൻകുമാർ, വിമുക്തി മാനേജർ സുനിൽ സുകുമാരപിള്ള, റേഞ്ച് ഇൻസ്പെക്ടർ ബിജു എം.ബേബി, സുനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.