30-k-jasmin
കെ. ജാസ്മിൻ

പത്തനംതിട്ട: മല്ലപ്പള്ളി ശിശുവികസന ഓഫീസർ കെ. ജാസ്മിൻ, അങ്കണവാടി അദ്ധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ കുഞ്ഞുമോൾ എന്നിവർക്കുള്ള ഗാന്ധിഭവൻ ഗോത്രമിത്ര അവാർഡ് നിലയ്ക്കൽ മഹാദേവ ക്ഷേത്ര അങ്കണത്തിൽ നവംബർ 1ന് വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.5111 രൂപയും ഫലകവുമാണ് അവാർഡ്.

2019 മുതൽ മഞ്ഞത്തോട് വനമേഖലയിലുള്ള ആദിവാസി ഊരുകളിൽ

നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാ‌ർഡ്.

ളാഹ അട്ടത്തോട് ആദിവാസി കോളനിയിലെ ഇരുപത് യുവതീയുവാക്കളുടെ സമൂഹവിവാഹം നവംബർ 1 ന് രാവിലെ 10.30 ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ നടക്കും. വിവാഹശേഷം ഗാന്ധിഭവൻ ഭാരവാഹികളും സാമൂഹ്യപ്രവർത്തകരും ചേർന്ന് വധൂവരന്മാരെ അവരുടെ ഊരുകളിൽ എത്തിക്കും. പ്രമുഖർ പങ്കെടുക്കുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.