anilkumar
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്ന ഓപ്പൺ ജിം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ സമീപം

പത്തനംതിട്ട : പ്രഭാത, സായാഹ്ന സവാരിക്കെത്തുന്നവർക്കായി ജില്ലാ സ്റ്റേഡിയത്തിൽ ഓപ്പൺ ജിം ഒരുങ്ങുന്നു. വിവിധ വ്യായാമങ്ങൾക്കായുള്ള ആറ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ജെ.സി.ഐ യുടെ വനിതാ വിംഗിന്റെ നേതൃത്വത്തിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ജിം ആരംഭിക്കുന്നത്. ഏത് നേരത്തും ആർക്കും ഉപയോഗിക്കാൻ കഴിയും.

വെള്ളം കയറുന്ന സ്ഥലമായതിനാൽ മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്തെടുക്കും മുംബയ് കേന്ദ്രമായ ഏജൻസിയാണ് ഉപകരണങ്ങൾ എത്തിച്ചത്. ബുധനാഴ്ചയോടെ പ്രവർത്തനം തുടങ്ങാനാണ് പദ്ധതിയെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ പറഞ്ഞു.