
പത്തനംതിട്ട : സെപ്തംബറിൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഏറ്റവും കൂടുതൽ വരുമാനവർദ്ധന നേടിയതിന് പത്തനംതിട്ട ഡിപ്പോയ്ക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഉപഹാരം സമ്മാനിച്ചു. അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഉപഹാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡി.ടി.ഒ തോമസ് മാത്യു മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ദിവസവും ഒൻപതേമുക്കാൽ ലക്ഷം രൂപ കണ്ടെത്തേണ്ടിടത്ത് 12.23 ലക്ഷം രൂപ നേടിയതിനാണ് ഉപഹാരം. മികച്ച കളക്ഷൻ നേടിയ പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലെ ജീവനക്കാരായ പി. വിനീഷിനും പി.ജി.ഗോപനും 3000 രൂപ വീതം പ്രത്യേക ഉപഹാരവും നൽകി.