rollerskating
ആർട്ടിസ്റ്റിക് റോളർ സ്‌കറ്റിംഗ് ചാമ്പ്യൻഷിപ്പ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ നടന്ന ആർട്ടിസ്റ്റിക് റോളർ സ്‌കറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു, ദേശിയ ഗെയിംസിൽ സ്വർണം നേടിയ അഭിജിത്ത് അമൽ രാജിനെ അനുമോദിച്ചു. സ്‌പോർട്‌സ് വില്ലേജ് ഡയറക്ടർ രാജേഷ് ആക്ലേത്ത് അദ്ധ്യക്ഷതവഹിച്ചു, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ മുഖ്യ അതിഥിയായി. ഒളിമ്പിക് അസോസിയേഷൻ ജില്ലാസെക്രട്ടറി ആർ.പ്രസന്നകുമാർ, സെക്രട്ടറി മിലിന്ത് വിനായക്, അസോസിയേഷൻ ജോയിന്റ് സെക്രട്ടറിമാരായ ബിജു രാജൻ , സുനിത മനോജ് , വാർഡംഗം ഗീതാകുമാരി, കോച്ച് ബിജു, വിഷ്ണു, യാമ സ്‌കേറ്റിംഗ് ക്ലബ് സെക്രട്ടറി സുജാ സുകുമാരൻ എന്നിവർ സംസാരിച്ചു.