മല്ലപ്പളളി : നവംബർ 1 കേരളപ്പിറവി ദിനം കിടപ്പാട സംരക്ഷണ ദിനമായി ആചരിക്കാനും 1 മുതൽ 7 വരെ കിടപ്പാട സംരക്ഷണ വാരാചരണം നടത്തുവാനും കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി തീരുമാനിച്ചു. ഇതിന്റെജില്ലാതല ഉദ്ഘാടനം നവംബർ 1ന് വൈകിട്ട് 4.30ന് കുന്നന്താനം നടയ്ക്കൽ ജംഗ്ഷനിൽ ജോസഫ് എം.പുതുശേരി നിർവഹിക്കും. ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അദ്ധ്യക്ഷത വഹിക്കും. വാരാചരണത്തിന്റെ ഭാഗമായി രണ്ടു മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രതിഷേധ പരിപാടികളും നടത്തുവാൻ തീരുമാനിച്ചു.