
കോഴഞ്ചേരി : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഏകദിന ശിൽപശാല കോഴഞ്ചരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ സി.ഖദീജാ ബീവി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതികളുടെ പരിചയപ്പെടുത്തലും ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അലക്‌സാണ്ടർ കോശി സ്വയം തൊഴിൽ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിംഗും എന്ന വിഷയത്തിലും ശിൽപശാല നയിച്ചു. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർമാരായ പി.എസ്.റോഷ് കുമാർ, ഷിബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.