പത്തനംതിട്ട: വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവിനെ പത്തനംതിട്ട സൈബർ പൊലീസ് പിടികൂടി. തന്റെ ഫോണിലേക്ക് നിരന്തരം ഇത്തരം വീഡിയോകൾ അയയ്ക്കുന്നതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി കണിമംഗലത്ത് വീട്ടിൽ മുകേഷ് (37) അറസ്റ്റിലായത്. വാട്സാപ്പ് നമ്പർ കേന്ദ്രീകരിച്ച് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി വി രമേശ്‌ കുമാറിന്റെ നേതൃത്വത്തിൽ നടന്ന . അന്വേഷണത്തിൽ എസ് ഐ സുനിൽ കുമാർ, എ. എസ് .ഐ പ്രദീപ്‌ കുമാർ, എസ് സി. പി. ഓമാരായ ശ്രീകുമാർ, ഹരീഷ് കുമാർ, ജെ രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു.