തിരുവല്ല: ചലച്ചിത്രനടൻ എം.ജി.സോമന്റെ ഇരുപത്തിയഞ്ചാം അനുസ്മരണാർത്ഥം എം.ജി.സോമൻ ഫൗണ്ടേഷന്റെയും തിരുവല്ല മാർത്തോമാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 25,26 തീയതികളിൽ ഓൾകേരളാ ഇന്റർ കോളേജിയേറ്റ് നാടക കളരി മാർത്തോമാ കോളേജിൽ നടക്കും. അവാർഡ് ദാന ചടങ്ങ്, നാടകമത്സരം, സ്കൂൾ/കോളേജ് തല കലാമത്സരങ്ങൾ ഉൾപ്പെടെ ഒരുവർഷത്തെ പരിപാടികളാണ് എം.ജി.സോമൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് നാടക കളരിയുടെ ഉദ്ഘാടനം നിർവഹിക്കും. നാഷണൽ സ്കൂൾ ഒഫ് ഡ്രാമ അംഗമായ സജീവ് ആക്ട് ലാബ്,എറണാകുളമാണ് ക്യാമ്പ് ഡയറക്ടർ. സിനിമ,നാടകരംഗത്തെ പ്രമുഖ വ്യക്തികൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 17നും 25നും മദ്ധ്യേ പ്രായമുള്ള 50 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ 500രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9447401045, 9847535454.