perunnaal
ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ കേരളാ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യ പ്രഭാഷണം നടത്തുന്നു.


തിരുവല്ല: അനീതിക്കും അക്രമത്തിനുമെതിരെ സഭയും സമൂഹവും ജാഗ്രത പുലർത്തണമെന്നും ധാർമ്മിക മൂല്യങ്ങൾ തകർക്കപ്പെട്ട സാഹചര്യങ്ങളിൽ ഉദാത്തമായ ആത്മീയപ്രബോധനങ്ങൾ നൽകി സമൂഹത്തെ ശക്തീകരിച്ച മഹാത്മാവാണ് പരുമല തിരമേനിയെന്നും കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി പറഞ്ഞു. പരുമല അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയിൽ ആദ്ധ്യാത്മികതയെ പുനർവായിച്ച വിശുദ്ധജീവിത മാതൃകയായിരുന്നു പരുമല തിരമേനിയടേതെന്നും അദ്ദേഹം പറഞ്ഞു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. വൈദികട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, ഫാ.മത്തായി വിലനിലം. ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ കോട്ടയം ഗവ.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തും.