മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കിടപ്പു രോഗികൾക്കും നിർദ്ധനരോഗികൾക്കും കൈത്താങ്ങായി ഹാബേൽ ഫൗണ്ടേഷൻ. മരുന്നുകൾ, വിവിധ വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ, ഓട്ട്സ് തുടങ്ങിയവ വിതരണം ചെയ്താണ് ഹാബേൽ ഫൗണ്ടേഷൻ മാതൃകയായത്. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അദ്ധ്യക്ഷ വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തു അംഗങ്ങളായ എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമൂവൽ നെല്ലിക്കാട്, ജോൺ കുര്യൻ,
.ബിനു.പി.കെ, റോയി വർഗീസ് , എം.ടി കുട്ടപ്പൻ , ജോസ് പള്ളത്തുചിറ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് ആശാ വർക്കർമാരായ രമണി ജോൺസൺ, കുഞ്ഞുമോൾ ജോസഫ് എന്നിവരെ ആദരിച്ചു.