കോന്നി: എലിമുള്ളംപ്ലാക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പ്രിൻസിപ്പൽ ആർ.ലതിക, പഞ്ചായത്ത് അംഗം ഷാജി കെ.സാമുവേൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാ വി.നായർ, എസ്.കെ പ്രതീഷ്, എ.അലൻകുമാർ, ആർ.സജികുമാർ, റിജോ റെജി വർഗീസ് എന്നിവർ നേതൃത്വം നൽകി.