മല്ലപ്പള്ളി :പുറമറ്റം പോരിട്ടിക്കാവ് ദേവീക്ഷേത്രത്തിലെ അഷ്ടമംഗല്യ ദേവപ്രശ്നം ഇന്നുമുതൽ നവംബർ രണ്ട് വരെ നടക്കും. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. വി.എം. രാരിച്ചൻകുട്ടി കോഴിക്കോട്, പനമറ്റം മിഥുൻനാഥ് ,പാമ്പാക്കുട പുരുഷോത്തമൻ നായർ എന്നിവർ കാർമ്മികരാകും.