
അടൂർ : ഓടയുടെ മൂടി ഇടിഞ്ഞുതാഴ്ന്നത് ബസ് ബേയിൽ അപകട ഭീഷണിയാകുന്നു. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കായംകുളം ഭാഗത്തേക്കുള്ള ബസ് നിറുത്തുന്നയിടത്താണ് ഓടയുടെ സ്ളാബ് ഇടിഞ്ഞത്. നൂറുകണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും എത്തുന്ന ബസ് ബേ ആണിത്. നേരത്തെ ഇവിടെ കുഴിയിൽ വീണ് ചെറുകുന്നം സ്വദേശിയായ ഒരാളുടെ കാലൊടിഞ്ഞിരുന്നു. ടൗൺ പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ തകർന്ന ഓടയുടെ സ്ളാബ് മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.