അടൂർ :വയോജന ദിനാചരണത്തിന്റെ ഭാഗമായി ഏഴംകുളം പഞ്ചായത്തിന്റെയും കുടുംബക്ഷേമ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന വയോജന സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു . ഏഴംകുളം പഞ്ചായത്തിന്റെയും കുടുംബക്ഷേമ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ദിവ്യ മോഹൻ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ താജുദ്ദീൻ, രാധാമണി, ഹരികുമാർ, മേഴ്സി ,ശ്രീദേവി ,ജോൺകുട്ടി ,സജി ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു