31-thavalakulam
ലഹരി വിരുദ്ധ ബോധവൽക്കരണം പ്രിവന്റീവ് ഓഫീസർ വി. ഹരീഷ് കുമാർ ക്ലാസ്സ് എടുക്കുന്നു

പന്തളം : നഗരസഭയിലെ തവളംകുളം ഡിവിഷനിൽ എക്‌സൈസ് വകുപ്പിന്റെയും ശാന്തിനഗർ, വൈപ്പിൻ നഗർ റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. വാർഡ് കൗൺസിലർ സീന.കെ അദ്ധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസർ വി.ഹരീഷ് കുമാർ ക്ലാസ്സ് എടുത്തു. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ബാബു വർഗീസ്, ബാബു കെ. മാത്യു,രാജശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു.