പന്തളം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള പന്തളം യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും സാഹിത്യ കലാവിരുന്നും ഒന്നിന് പന്തളം ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കും. 2.30ന് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പന്തളം യൂണിറ്റ് സെക്രട്ടറി അജിഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി തമ്പി എസ്. പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് മാത്യൂസ് വർഗീസ് സംഘടനാ വിശദീകരണവും ജില്ലാ സെക്രട്ടറി പ്രസാദ് വി. മോഹൻ വെൽഫെയർ ഇൻഷുറൻസ് വിശദീകരണവും നടത്തും. ജില്ലാ ട്രഷറർ എം.എ.എബ്രഹാം അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം.പി രമേശ് ന്യൂസ് ബുള്ളറ്റിൻ വിശദീകരി​ക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി പി വി രാജേഷ് ട്രെയിനിംഗ് വിശദീകരണം നടത്തും. നഗരസഭ കൗൺസിലർ ലസിത നായർ പെൻഷൻ വിതരണവും പന്തളം സി.ഐ എസ് ശ്രീകുമാർ വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തും. കൗൺസിലർ സുനിതാ വേണു ചികിത്സാ സഹായ ധനവിതരണവും പന്തളം വില്ലേജ് ഓഫീസർ രേണു രാമൻ പഠനോപകരണ വിതരണവും നി​ർവഹി​ക്കും. യൂണിറ്റ് സെക്രട്ടറി അജീഷ് കുമാർ പ്രവർത്തകർ റിപ്പോർട്ടും ഖജാൻജി എൻ വി ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. 5ന് കുടുംബസംഗമം നഗരസഭ ചെയർപേഴ്‌സൺ സുശീലസന്തോഷ് ഉദ്ഘാടനം ചെയ്യും. 5.15ന് കാവ്യസൗഗന്ധികം, 6.15ന് സാബു പന്തളം അവതരിപ്പിക്കുന്ന മിമിക്രി, 8 ന് നൃത്തനൃത്യങ്ങൾ, മാപ്പിളപ്പാട്ട് എന്നിവ നടക്കും.