 
ഇലവുംതിട്ട: കിളികൊല്ലുർ പൊലീസ് സ്റ്റേഷനിൽ സൈനികന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് നാഷണൽ എക്‌സ് സർവീസ് കോർഡിനേഷൻ കമ്മിറ്റി ഇലവുംതിട്ട യൂണിറ്റ് ധർണ നടത്തി. പ്രസിഡന്റ് സുകേശൻ എം.ജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജി, സെക്രട്ടറി ശാന്തമ്മ , ലില പി.കെ. എന്നിവർ പ്രസംഗിച്ചു.