തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ഒന്നാംഘട്ടം തിരുവല്ലാ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ നടന്നു. തിരുവല്ല ഡയറ്റിൽ നടന്ന മുനിസിപ്പൽതല വിജ്ഞാനോത്സവം (യു.പി തലം) ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങര പി.എം.വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബൈജു ദാമോദർ അദ്ധ്യക്ഷത വഹിച്ചു. നിരണം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കെ.പി പുന്നൂസ് നിർവഹിച്ചു. യുണിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർമാരായ രജനി ഗോപാൽ (തിരുവല്ല), അജയ് കുമാർ എം.കെ (പെരിങ്ങര) ലതാ പ്രസാദ് (നിരണം), പരിഷത്ത് മേഖലാ സെക്രട്ടറി ബെന്നി മാത്യം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി ആകെ 240 കുട്ടികൾ പങ്കെടുത്തു. സ്കൂൾതല പഠന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചവരാണ് പഞ്ചായത്ത്/മുനിസിപ്പൽതല വിജ്ഞാനോത്സവത്തിൽ പങ്കെടുത്തത്. കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലെയും തിരുവല്ലാ മുനിസിപ്പാലിറ്റിയിലെയും (എൽ.പി, ഹൈസ്കൂൾ) രണ്ടാം ഘട്ട വിജ്ഞാനോത്സവം നവം. 5ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.