nagarolsavam
ചെങ്ങന്നൂർ പെരുമയുടെ നഗരോത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: നഗരോത്സവത്തിന്റെ ഭാഗമായി ചെങ്ങന്നൂരിൽ നടന്ന സാംസ്കാരിക ഘോഷയാത്ര കാഴ്ചയുടെ വർണ വിസ്മയം തീർത്തു. നഗരസഭ, വെണ്മണി, ചെറിയനാട്, മുളക്കുഴ, പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്രയിൽ അണിനിരന്നത്. എം.സി റോഡിൽ മുണ്ടൻകാവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നാടൻ കലാരൂപങ്ങൾ, മുത്തുക്കുടയേന്തിയ സ്ത്രീകൾ, കർഷകത്തൊഴിലാളികൾ, തെയ്യം, കഥകളി, അമ്മൻ കുടം, ബാൻഡു മേളം, ചെണ്ടമേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. ജനപ്രതിനിധികൾ നേതൃത്വം നൽകി. ഘോഷയാത്ര ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കാമ്പസിൽ എത്തിയതോടെ ഇവിടം ജനസാഗരമായി. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ ചെയർമാനും കൗൺസിലറുമായ കെ.ഷിബു രാജൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, പഞ്ചായത്തു പ്രസിഡന്റുമാരായ എൻ.പത്മാകരൻ, ടി.സി സുനിമോൾ, പ്രസന്ന രമേശ്, കെ.എസ്.സി എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, സംഘാടക സമിതി കൺവീനർ എം.കെ മനോജ്, പി.എം തോമസ്, ഹേമലത മോഹൻ, മഞ്ജുള ദേവി, രമാ മോഹൻ, പി.ആർ രമേശ് കുമാർ, മനോജ് മോഹൻ, രാജൻ കണ്ണാട്ട്, ഷേർളി രാജൻ, ഓമന വർഗീസ്, ടി.കുമാരി, പി.ഡി മോഹനൻ, ശ്രീദേവി ബാലകൃഷ്ണൻ, എസ്.സുധാമണി, ആതിരാ ഗോപൻ, മനു കൃഷ്ണൻ, ഇന്ദു രാജൻ, സിനി ബിജു, വി വിജി, രോഹിത് കുമാർ വി.വി അജയൻ, സാജൻ വൈറസ്, എസ്.സുധാമണി, ഏബ്രഹാം, ലതിക രഘു, മനീഷ് കീഴാമഠത്തിൽ, ബി.ശരത്ചന്ദ്രൻ, റിജോ ജോൺ, വി.വിജി, അശോക് പടിപ്പുരയ്ക്കൽ, എസ്.ശ്രീകല എന്നിവർ പ്രസംഗിച്ചു. സുജ ജോൺ സ്വാഗതവും വി.എസ് സവിത നന്ദിയും പറഞ്ഞു. തുടർന്ന് പന്തളം ബാലന്റെ ഗാനമേള നടന്നു.