 
പത്തനംതിട്ട: നാടക് ജില്ലാ പ്രസിഡന്റ് നാടകക്കാരൻ മനോജ് സുനിയുടെ 'ഉമ്പ ഉങ്ങ" എന്ന നാടക സമാഹാരം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ എം.എസ് മോഹനൻ. കോട്ടയ്ക്കൽ പ്രകാശനംചെയ്തു. നാടകങ്ങളിൽ അഭിനയിച്ച കുട്ടികൾ പുസ്തകം ഏറ്റുവാങ്ങി. നാടക് ജില്ലാ സെക്രട്ടറി പ്രിയ രാജ് ഭരതൻ അദ്ധ്യക്ഷത വഹിച്ചു. കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് , അഡ്വ.സുരേഷ് സോമ, രാജേഷ് എസ് വള്ളിക്കോട്, ബിനു ജേക്കബ് നൈനാൻ, അഡ്വ. മറിയാമ്മ തോമസ്, അജി ഡാനിയേൽ രാജീവൻ നായർ.റ്റി എന്നിവർ പ്രസംഗിച്ചു.