ദേശീയ പുനരർപ്പണ ദിനം
National Re-dedication Day
ഉരുക്കു വനിതയെ നഷ്ടപ്പെട്ടതും, ഉരുക്കുമനുഷ്യനെ തന്നതുമായ ഒക്ടോബർ 31 ഇന്ത്യയുടെ National Re-dedication ദിനമായി ആചരിക്കുന്നു. 2014 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്.
World Cities Day
ലോക നഗരദിനം
യു.എൻ.ഒയുടെ നേതൃത്വത്തിൽ 2014 മുതൽ ഒക്ടോബർ 31ന് ലോകനഗരദിനം ആചരിക്കുന്നു.
നാലപ്പാട്ട് നാരായണമേനോൻ
പ്രശസ്തമായ മലയാള സാഹിത്യകാരനായിരുന്ന നാലപ്പാട്ട് നാരായണ മേനോൻ അന്തരിച്ച ദിനമാണ് ഒക്ടോബർ 31. 1887 ഒക്ടോബർ 7ന് ജനിച്ച അദ്ദേഹം 1954 ഒക്ടോബർ 31ന് അന്തരിച്ചു.
ഉരുക്കവനിതയെ നഷ്ടപ്പെട്ടതും, ഉരുക്കുമനുഷ്യനെ തന്നതും
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം 1875 ഒക്ടോബർ 31 ആണ്. ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1917 നവംബർ 19ന് അലഹബാദിൽ ജനിച്ചു, 1984 ഒക്ടോബർ 31ന് സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിച്ചു.
National Unity Day
ഏകതാ ദിനം
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർവല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31, 2014 മുതൽ രാഷ്ട്രീയ ഏകതാ ദിനമായി ആഘോഷിക്കുന്നു.