പത്തനംതിട്ട : പുതിയ കേരളം ലഹരിമുക്തം, ഭീകരമുക്തം എന്ന മുദ്രാവാക്യവുമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടക്കുന്ന സമ്മേളനം ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. വി .എ. സൂരജ് അദ്ധ്യക്ഷത വഹിക്കും.